May 5, 2026

ജില്ലാ ബി ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരം; ജോളിബ്രദേഴ്സ് തലപ്പുഴ ജേതാക്കൾ

0
Img 20240423 121251
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തലപ്പുഴ പാരിസൺസ് എസ്റ്റേറ്റ് മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന വയനാട് ജില്ലാഫുട്ബോൾ അസോസിയേഷൻ ബി ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മഹാത്മ പഞ്ചാരക്കൊല്ലിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ജോളിബ്രദേഴ്‌സ് തലപ്പുഴ ബി ഡിവിഷൻ ലീഗ് ചാമ്പ്യന്മാരായി. ഷിജാസ് (3), നിഷാൻ സലീം (1) എന്നിങ്ങനെ ഗോളുകൾ നേടി. മത്സരത്തിലെ മികച്ച ഗോൾ കീപ്പറായി വിവേക് (മഹാത്മ എഫ്‌സി), ഡിഫൻഡർ ഫസലുൽ ആബിദ് (ജോളി എഫ്.സി), ഫോർവേഡ് നിഷാൻ സലീം (ജോളിഎഫ്.സി), മാൻ ഓഫ് ദ മാച്ച് ഷിജാസ് (ജോളി എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു.

ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് മെമ്പർ പി എസ് മുരുകേശൻ സമ്മാനദാനം നടത്തി. ഡിഎഫ്എ സെക്രട്ടറി ബിനു തോമസ്, ഡിഎഫ്എ മെമ്പർമാരായ മൻസൂർ അലി, അബ്‌ദുൾ ലത്തീഫ് മാനുക്ക, സന്തോഷ് മാസ്റ്റർ, സുനീർ.വി, ടി. കെ സമദ് എന്നിവർ നേതൃത്വം നൽകി. ലീഗ് മത്സരത്തിലെ ആറ് കളികളിൽ നിന്നായി 13 പോയിന്റുകളോടെ ജോളി ബ്രദേഴ്സും 9 പോയിന്റുകളോടെ മഹാത്മ എഫ്.സി യും അടുത്ത വർഷത്തെ എ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *