എൻ്റെ വോട്ട് രാഹുലിന് – പ്രവാസി കോൺഗ്രസ് ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി
കൽപ്പറ്റ: പ്രവാസി കുടുംബങ്ങൾ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ കമ്മറ്റിയുടെ പ്രവാസി ഭവന സന്ദർശന ക്യാമ്പയിന് തുടക്കമായി. കൽപ്പറ്റ നിയോജക മണ്ഡല മുനിസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ആയിഷ പള്ളിയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. മേപ്പാടി മണ്ഡലതല ഉദ്ഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.റഷീദ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ഇ. ഷംസുദീൻ, പി.വി. ആൻ്റണി, പി.എ. അബ്ബാസ്, ഗിരിജ സതീശ്, അഷ്റഫ് ചെമ്പോത്തറ, വാസിൽ, ഇ. ഷെബീർ, രാജേഷ് എന്നിവർ നേതൃത്വം നൽകി.





Leave a Reply