May 5, 2026

മേപ്പാടി ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മ പെരുന്നാളിന് കൊടിയേറി

0
Img 20240429 113616
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. നാളെയും മറ്റന്നാളും ആണ് പ്രധാന പെരുന്നാൾ. വികാരി ഫാ. ജിൻസ് നെടിയവിള കൊടി ഉയർത്തി. നാളെ വൈകിട്ട് അഞ്ചിന് സൺഡേ സ്കൂൾ വാർഷികം, 6.30ന് സന്ധ്യാ പ്രാർഥന, ഏഴ് മണിക്ക് കാപ്പം കൊല്ലി കുരിശിങ്കലേക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന്, ആകാശ വിസ്മയം. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് പ്രഭാത നമസ്കാരം, ഒൻപത് മണിക്ക് മൂന്നിന്മേൽ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ആശിർവാദം, സ്നേഹവിരുന്ന്, കൊടിയിറക്കൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *