May 5, 2026

വിനയകുമാർ അഴിപ്പുറത്ത് ഒയിസ്‌ക സംസ്ഥാന ജനറൽ സെക്രട്ടറി

0
Img 20240429 114557
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അന്താരാഷ്ട്ര സംഘടനയായ ഒയിസ്‌കയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വിനയകുമാർ അഴിപ്പുറത്തിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ഒയിസ്‌ക യൂത്ത് സെന്ററിൽ ചേർന്ന സൗത്ത് ഇന്ത്യ യോഗത്തിലാണ് തീരുമാനം. മുൻ കലക്ടറും, സംസ്ഥാന ഫുഡ് & സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെക്രട്ടറിയുമായിരുന്ന അലി അസ്‌കർ പാഷ ആണ് സംസ്ഥാന പ്രസിഡണ്ട്. ചാപ്റ്റർ, ജില്ല തല ഭാരവാഹിത്വം വഹി ച്ചിട്ടുള്ള വിനയകുമാർ രണ്ടാം തവണയാണ് സംസ്ഥാന ജനറൽ സെക്രട്ടറിയാകുന്നത്. ജപ്പാൻ, ശ്രീലങ്ക, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ഒയിസ്ക്‌ക ട്രെയിനിംഗിൽ പങ്കെടുത്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *