May 2, 2026

ടിപ്പർ സമയ നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ തീരുമാനം പിൻവലിക്കണം; സിഐടിയു

0
Img 20240613 Wa01132
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ടിപ്പർ വാഹനങ്ങൾക്ക് രണ്ടു മണിക്കൂറിൽ നിന്ന് മൂന്നു മണിക്കൂറാക്കി സമയ നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ തീരുമാനം പിൻവലിക്കണമെന്ന് ഗുഡ്സ് & ട്രാൻസ്പോർട്ട് യൂണിയൻ സിഐടിയു ആവശ്യപ്പെട്ടു.

 

ജില്ലയിൽ സ്കൂൾ, കോളേജ് പ്രവർത്തി ദിവസങ്ങളിൽ ടിപ്പർ വാഹനങ്ങൾക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തിന് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 മണി വരെയും 3 മണിക്കൂർ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ DCWYD 3334/ 2024M3-6-06-2024 നമ്പർ പ്രകാരം ഉത്തരവിട്ടിരുന്നു.

 

ഒരു ദിവസം മൂന്നു മണിക്കൂറാണ് ടിപ്പറുകൾ നിർത്തിയിടേണ്ടി വരുന്നത്. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കൂടാതെ നിർമ്മാണ മേഖലയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി എല്ലാം കണക്കിലെടുത്തുകൊണ്ട് സർക്കാർ നിർദേശപ്രകാരം 29 /7 /2017 ന് രാവിലെ 9 മണി മുതൽ 10 മണി വരെ ഒരു മണിക്കൂറും, വൈകിട്ട് നാലുമണി മുതൽ 5 മണിവരെ ഒരു മണിക്കൂറും ദിവസം രണ്ടു മണിക്കൂർ സമയം സർക്കാർ തിരുമാനപ്രകാരം സ്റ്റേറ്റ് പോലീസ് ചീഫ് ഏകീകരിച്ചുsകൊണ്ട് ഉത്തരവിറക്കിയത്. ഈ ഉത്തരവ് മാറ്റേണ്ട സാഹചര്യം ഇപ്പോൾ ജില്ലയിലില്ല.

 

ഇപ്പോൾ രാവിലെ 8.30 മുതൽ 10 വരെയും, വൈകിട്ട് 3.30 മുതൽ 5 മണി വരെ 3 മണിക്കൂർ ആക്കി ജില്ലാകലക്ടർ ഉത്തരവിറക്കിയത് പല ജില്ലകളിലും പല സമയങ്ങളിലായി മണിക്കുറുകളോളo വാഹനങ്ങൾ നിരത്തിൽ നിർത്തി ഇടേണ്ടി വരുന്നതിന് കാരണമാകുമാകും.

 

ഒരു വർഷത്തിൽ 1080 മണിക്കൂർ ഈ തിരുമാനം മൂലം വാഹനങ്ങൾ നിരത്തിൽ നിർത്തിയിടേണ്ടി വരും. വലിയ സാമ്പത്തിക നഷ്ടവും നിർമാണ മേഖലയിലെ പ്രതിസന്ധിയും കണക്കിലെടുത്തത് കൊണ്ടാണ് സ്റ്റേറ്റ് പോലീസ് ചീഫ് ഉത്തരവിറക്കിയത്. നിരത്തുകളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനമാണ് എർപ്പെടുത്തേണ്ടത്. ടിപ്പർ ഒഴിച്ചുള്ള മറ്റ് വാഹനങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ ഇരിക്കുമ്പോഴാണ് ഇത്തരം നടപടിയുമായി അധികൃതർ മുന്നോട്ട് പോകുന്നത്. നിലവിലെ സർക്കാർ തിരുമാനം തുടരണമെന്നും നിലവിലെ 2 മണിക്കൂർ സമയ നിയന്ത്രണം 3 മണിക്കൂർ ആക്കി മാറ്റിയ ഉത്തരവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം നൽകാൻ യോഗം തിരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *