May 2, 2026

മുല്ലപ്പെരിയാർ സുരക്ഷ പരിശോധന വേഗത്തിലാക്കണം; കേരളം

0
Img 20240614 114410cxhwett
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള അണക്കെട്ടിലെ സുരക്ഷ പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി കേരളം. മേൽനോട്ട സമിതി യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ സുപ്രീം കോടതി മേൽനോട്ട സമിതിയുടെ സന്ദർശനം പൂർത്തിയായതിനെ തുടർന്നാണവശ്യം ശക്തമാക്കിയത്.

സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ 2011-ലാണ് അവസാനമായി വിദഗ്ദ പരിശോധന നടത്തിയത്. കേരളത്തിന്റെ ആവശ്യത്തെ തുടർന്ന് അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തമിഴ്‌നാടിൻ്റെ എതിർപ്പ് മൂലം ഇതുവരെ സുരക്ഷ പരിശോധന നടന്നിട്ടില്ല. എന്നാൽ ഇത് ഉടൻ തന്നെ പ്പിലാക്കണമെന്ന ആവശ്യം കേരളം മേൽനോട്ട സമിതി യോഗത്തിൽ ശക്തമായി ഉന്നയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *