കൊളവയൽ സെന്റ് ജോർജ് എ. എൽ. പി. സ്കൂളിൽ ലഹരി വിരുദ്ധ കയ്യെഴുത്ത് മാഗസിൻ ‘കാവൽ’ പ്രകാശനം ചെയ്തു
കൊളവയൽ: കൊളവയൽ സെന്റ് ജോർജ് എ. എൽ. പി. സ്കൂളിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ‘കാവൽ’ കയ്യെഴുത്തു മാഗസിൻ മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് സി.പി. പ്രകാശനം ചെയ്തു. കുട്ടികൾ, രക്ഷിതാക്കൾ, എക്സൈസ് ഉദ്യോഗസ്ഥർ, നാട്ടുകാർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ ലഹരിക്കെതിരെയുള്ള സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സാമൂഹിക സന്ദേശമായിട്ടാണ് “കാവൽ” തയ്യാറാക്കപ്പെട്ടിട്ടുള്ളത്.





Leave a Reply