മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒ ആർ കേളു
കൽപ്പറ്റ: ഒ.ആർ കേളു പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞക്ക് വയനാട്ടിൽനിന്ന് ഇടത് ഘടക കക്ഷി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ പങ്കെടുത്തു. താൻ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന് ലഭിച്ച അംഗീകാരമെന്നും വിവാദങ്ങളിൽ അടിസ്ഥാനമില്ലെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു.





Leave a Reply