September 25, 2026

കേണിച്ചിറയിൽ ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി 

0
20240623 171729
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ വരുന്ന കേണിച്ചിറയിൽ ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിറങ്ങി. കൂട് സ്ഥാപിച്ചെങ്കിലും പ്രശ്നക്കാരനായ കടുവ കുടുങ്ങാതെ തൊട്ടടുത്ത പ്രദേശത്തുനിന്ന് ഒരു ദിവസത്തിനിടെ മൂന്ന് കന്നുകാലികളെ കൊന്നിരുന്നു.

മനുഷ്യവാസ സ്ഥലത്ത് കടുവയുടെ സാന്നിധ്യം തുടർച്ചയായി കാണപ്പെടുന്നതും, കൂടാതെ ജീവനും സ്വത്തിനും വലിയ ഭീഷണിയുള്ളതിനാലു മാണ് കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ്ലൈഫ്) & ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. കൂടാതെ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുകയും ചെതലത്ത് റേഞ്ചിലെ ജീവനക്കാർക്ക് 24 മണിക്കൂറും നിരീക്ഷണത്തിനും നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.പിടികൂടുന്ന കടുവ ആരോഗ്യമുള്ളതായി കണ്ടാൽ കടുവയെ വനമേഖലയിലേക്ക് മാറ്റാമെന്നും സാങ്കേതിക സമിതി നിർദ്ദേശിച്ചു. ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വടക്കൻ സർക്കിളിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രദേശത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

കൂടാതെ മൃഗത്തിന് ഏറ്റവും കുറഞ്ഞ ആഘാതം ഉറപ്പാക്കിക്കൊണ്ട് ക്രമസമാധാന പാലനത്തിന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും മൃഗങ്ങൾക്കും ഗുരുതരമായ പരിക്കുകളുണ്ടാക്കുന്ന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിധമാണെങ്കിൽ സിആർപിസി സെക്ഷൻ 144 ചുമത്തി ജില്ലാ ഭരണകൂടം ക്രമസമാധാനം ഉറപ്പാക്കേണ്ടതുണ്ടെന്നും കടുവയുടെ ആരോഗ്യം വിലയിരുത്തി കാട്ടിലേക്ക് വിടണമെങ്കിൽ അങ്ങനെ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *