ദേശീയ സിവിൽ സർവീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മിഥുൻ
കൽപ്പറ്റ : തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് ബാഡ്മിന്റൺ മത്സരത്തിനു ശേഷം കേരള ടീമിലേക്ക് സെലക്ഷൻ നേടി മിഥുൻ വലിയവീട്ടിൽ. ദേശീയ ചാമ്പ്യൻഷിപ്പിൽ മിഥുൻ വലിയവീട്ടിൽ കേരളത്തിനുവേണ്ടി കളിക്കും. കൽപ്പറ്റ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന മിഥുൻ, മേപ്പാടി വലിയവീട്ടിൽ പരേതനായ ഔസേപ്പ് പ്രേമലത ദമ്പതികളുടെ മകനാണ്.ഭാര്യ വിപിന ജൂഡി. വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് മിഥുനെ ആദരിക്കുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .





Leave a Reply