ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 174 കുടുംബങ്ങള്‍
മാനന്തവാടി: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 174 കുടുംബങ്ങളിലെ 584 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. വൈത്തിരി, മാനന്തവാടി താലൂക്കുകളിൽ ആറ് വീതവും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾ കാലാവസ്ഥാ മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങി.
വൈത്തിരി താലൂക്കിലെ സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തെക്കുംതറ എ.യു.പി സ്‌കൂള്‍, തെക്കുംതറ അമ്മ സഹായം യു.പി സ്‌കൂള്‍, വെണ്ണിയോട് എസ്.എ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, പേരിയ ജി.യു.പി സ്‌കൂള്‍, കൈതകൊല്ലി ഗവ. എൽ.പി സ്‌കൂള്‍, കുഞ്ഞോം എ.യു.പി സ്‌കൂള്‍, വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.





Leave a Reply