കുരങ്ങ് പനി ജാഗ്രതാ ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
ബത്തേരി :കർണാടകയിൽ കുരങ്ങ് പനി മൂലം രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർണ്ണാടകയുമായി വനാതിർത്തി പങ്കിടുന്ന സുൽത്താൻ ബത്തേരി നെൻമേനി പഞ്ചായത്തിലെ ഞണ്ടൻ കൊല്ലി കാട്ടു നായ്ക്ക കോളനിയിൽ കുരങ്ങ് പനി ജാഗ്രതാ ബോധവൽക്കരണം നടത്തി. ഡോ അരുൺ ബേബി കുരങ്ങ് പനി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. ചെള്ളിനെ അകറ്റാനുള്ള തൈലങ്ങളും, ലേപനങ്ങളും വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ഊര് മൂപ്പൻ പൊണ്ടൻ നന്ദി രേഖപ്പെടുത്തി. ഡോ വന്ദന വിജയൻ, ഡോ വന്ദന വി. ടി, അരുൺ ജോസ്, സുർജിത് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply