May 11, 2026

ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ജലദിനാഘോഷം നടത്തി

0
Img 20240322 213706
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ജലദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി, താഴെയങ്ങാടി വേടങ്കോട്ടുള്ള തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. നവീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ശ്രേയസ് യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ നിർവഹിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ ജോഷി ചാരുവേലിൽ ആശംസകൾ പറഞ്ഞു.

ശ്രേയപ്പള്ളി യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന അമ്മ, നിള, മയൂരം, തേജസ് സംഘങ്ങളിലെ അംഗങ്ങളാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി കമ്മറ്റി അംഗങ്ങളായ ദിനേശ് വെട്ടിക്കൊമ്പിൽ, സാലമ്മ ഉണ്ണി നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *