June 11, 2026

സ്വകാര്യ റിസോട്ടിൽ നിന്നും കാണാതായ നേപ്പാൾ സ്വദേശിയെ അവശനിലയിൽ കണ്ടെത്തി

0
Img 20240327 084716fjxi4ko
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വൈത്തിരി മുള്ളൻപാറ സ്വകാര്യ റിസോർട്ടിൽ നിന്നും നാലു ദിവസം മുൻപ് കാണാതായ നേപ്പാൾ സ്വദേശി തുൾ പ്രസാദിനെ പൊലീസ് സംഘം കണ്ടെത്തി. കാട്ടിനുള്ളിലെ റിസോർട്ടിന് സമീപത്ത് കൂടെ നടന്നു പോകുന്നതിനിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

നാലുദിവസം ഭക്ഷണം കഴിക്കാത്തതുമൂലം അവശനായിരുന്നു. ശരീരത്തിൽ മുറിവുകളുണ്ട്. തലയിലേറ്റ മുറിവിൽ നിന്നും രക്തം ഒഴുകുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. സംസാരിക്കാൻ പോലും കഴിയാത്ത ഇയാളെ പൊലീസ് വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

 

തലയിലെ മുറിവിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഈ മാസം 22 നാണു ഇയാളെ കാണാതാവുന്നത്. റിസോർട്ടിൽ ജോലിക്കെത്തിയ ഇയാൾ പുറത്തേക്കു പോകുകയായിരുന്നു. വനപ്രദേശത്തേക്കു നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചതനുസരിച്ചു പോലീസും വനം വകുപ്പും കാട്ടിനുള്ളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ ഇയാളെ കണ്ടെത്തിയത്.

 

സി.​ഐ ഉത്തം ദാസി​ന്റെ നേതൃത്വത്തിൽ വൈത്തിരി പൊലീസും വനം വകുപ്പും ഡോഗ് സ്‌ക്വാഡും, സ്‌പെഷ്യൽ ഇൻസ്‌പെക്ഷൻ ഫോഴ്സും റിസോർട്ടിനോട് ചേർന്ന വനമേഖലയിൽ പരിശോധന നടത്തി. തുൾ പ്രസാദിനെ ജീവനോടെ കണ്ടെത്തിയുയതോടെ വലിയ ആശ്വാസത്തിലാണ്‌ പൊലീസ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *