May 19, 2026

വയനാട് ജില്ലയെ വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിക്കണം

0
Img 20240327 161130
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: വയനാട് ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നു കർഷക കോൺഗ്രസ്. കഴിഞ്ഞ കാലങ്ങളിൽ കൃത്യമായ കാലവർഷം ലഭിക്കാത്തതും വേനൽ മഴ ആവശ്യത്തിനു ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കാർഷിക മേഖല കരിഞ്ഞുണങ്ങുകയാണ്. നീരുറവകൾ വറ്റിയിരിക്കുന്നു. കാപ്പിയും വാഴയും കുരുമുളകും എല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യമായ കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണിപ്പോൾ.

ഈ സാഹചര്യത്തിൽ വയനാട് ജില്ലയ്ക്ക് അർഹമായ ധന സഹായം നൽകുകയും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിന് വേണ്ടി സർക്കാർ തയാറാവുകയും ചെയ്യണം. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു കർഷക കോൺഗ്രസ് വയനാട് ജില്ലാ ജനറൽബോഡിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് പി എം ബെന്നി അധ്യക്ഷത വഹിച്ചു. വി എൻ ശശീന്ദ്രൻ, ബൈജു ചാക്കോ, കെ എം കുര്യാക്കോസ്, എം എ പൗലോസ്, ടോമി തേക്കുമല, വിഡി ജോസ്, ജോൺസൺ ഇലവുങ്കൽ, കെ ജെ ജോൺ, പരിദോഷ് കുമാർ, റിനു ജോൺ, റീന ജോർജ്, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *