April 27, 2024

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പെയിൻ & പാലിയേറ്റീവ് മെഡിസിൻ വിഭാഗം ആരംഭിച്ചു

0
Img 20240327 160804

മേപ്പാടി: ഡി.എം ആശ്വാസ് എന്ന പേരിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പെയിൻ & പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ നിർവഹിച്ചു.

വിട്ടുമാറാത്ത രോഗങ്ങൾ കാരണം വേദനിക്കുന്ന രോഗികൾക്ക് ആശുപത്രിയിലെ എല്ലാ വിഭാഗം ഡോക്ടർമാരെയും ഉപയോഗപ്പെടുത്തികൊണ്ട് സമഗ്രമായ പിന്തുണ നൽകുകയാണ് ഡി എം ആശ്വാസിന്റെ ലക്ഷ്യം. പെയിൻ & പാലിയേറ്റീവ് മെഡിസിനിൽ ഡിപ്ലോമ കഴിഞ്ഞ ഡോക്ടർമാരുടെ ഒ പി സേവനങ്ങൾ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ്. ഒപ്പം ആവശ്യമുള്ളവർക്ക് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ലഭ്യമാണ്.

ഡീൻ ഡോ ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ചെറിയാൻ അക്കരപ്പറ്റി, ജനറൽ മെഡിസിൻ മേധാവി ഡോ. അനീഷ് ബഷീർ എന്നിവർ സംസാരിച്ചു. നിശ്ചിത നിരക്കുകളുള്ള ഈ സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 8111881287ൽ (രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കുമിടയിൽ) വിളിക്കുക. പ്രസ്തുത നമ്പറിൽ സൗജന്യ ടെലി കൺസൽറ്റേഷനും ലഭ്യമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *