May 18, 2026

മുനിസിപ്പൽ ഓഫീസിന് മുന്നിൽ തൊഴിൽ സംരക്ഷണ ധർണ്ണ സംഘടിപ്പിച്ചു

0
Img 20240327 203512
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 മാർച്ച് 27ന് കൽപ്പറ്റ മുനിസിപ്പൽ ഓഫീസിന് മുന്നിൽ തൊഴിൽ സംരക്ഷണ ധർണ്ണ സംഘടിപ്പിച്ചു. കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്റർ, ആശാസ്ത്രീയ നിയമ പരിഷ്ക്കാരം, പെർമിറ്റ് ഫീസ് വർധന എന്നിവക്ക് എതിരെയാണ് ധർണ്ണ സംഘടിപ്പിച്ചത്. പ്രസ്തുത ധർണ്ണ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ ടി സിദ്ധിഖ് ഉദ്ഘാടനം നിർവഹിച്ചു.

ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ഹാരിസ് അധ്യക്ഷൻ ആയ പരിപാടിയിൽ ജില്ലാ സെക്രട്ടറി രവീന്ദ്രൻ.എം. സ്വാഗതം ആശംസിച്ചു. ഫൈസൽ സിറ്റാടൻ ,ഇബ്രാഹിം പുനത്തിൽ, എബ്രഹാം കെ.വി, സിബിൾസൺ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം കുമാർ, പി.ആർ.ഒ. ജാഫർ സേട്ട്, സംസ്ഥാന സ്റ്റാറ്റൂട്ടറി അംഗം ബെഞ്ചമിൻ, നൂറോളം ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *