June 11, 2026

ഉത്സവ നഗരിയിലെ സേവനങ്ങളിൽ മുഴുകി ഹരിത കർമ്മ സേന

0
Img 20240329 150943
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചെങ്കിലും ഉത്സവ നഗരിയിൽ സേവന നിരതരായി മാനന്തവാടി നഗരസഭ ഹരിത കർമ്മ സേന. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടത്തപ്പെട്ട ഉത്സവത്തിന്റെ ആദ്യ ദിനം മുതൽ തന്നെ മാലിന്യം നീക്കം ചെയ്യുന്നതിനായി ഈ കൂട്ടായ്മ‌ ഉണ്ടായിരുന്നു.

ഉത്സവ നഗരിയിൽ നിന്നും പരിസരങ്ങളിൽ നിന്നുമായി ചാക്ക് കണക്കിന് മാലിന്യങ്ങളാണ് 70 പേരടങ്ങുന്ന സംഘം ശേഖരിച്ച് വേർതിരിച്ചത്. ഇന്നും കൂടി ഇവരുടെ സേവനം വള്ളിയൂർക്കാവിലുണ്ടാകും. കടുത്ത ചൂടിനെ പോലും തൃണവൽക്കരിച്ച് കൊണ്ടുള്ള ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

ബിന്ദു സുരേഷ്, രമ, വസുമതി, വാഹിദ, അസ്മാബി, ഷീല, റീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തികൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *