April 27, 2024

ന്യൂട്രീഷ്യൻ എക്‌സിബിഷനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

0
Img 20240329 150630

പുൽപ്പള്ളി: ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷൻ പക്വാഡയുടെ ഭാഗമായി ന്യൂട്രീഷ്യൻ എക്‌സിബിഷനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള. ഒരു ദിവസത്തേക്കുള്ള വിവിധതരം ഭക്ഷണങ്ങളായിരുന്നു മേളയിലൊരുക്കിയത്. പ്രഭാത ഭക്ഷണത്തിനുള്ള ഇഡ്ഡലി, ചപ്പാത്തി, ഇടിയപ്പം, ദോശ ഉൾപ്പെടെയുള്ള 25 ഇനങ്ങളിലുള്ള പലഹാരങ്ങളും, ഉച്ചഭക്ഷണത്തിനുള്ള ചോറും മുപ്പതോളം കറികളും വൈകുന്നേരത്തേക്കുള്ള ചായയും 20ഓളം ഇനങ്ങളിലുള്ള വിഭവങ്ങളും അത്താഴത്തിനുള്ള 25 ഓളം ഇനങ്ങളിലുള്ള കറിക്കൂട്ടുകളുമാണ് മേളയൊരുക്കിയത്. ഇതിന് പുറമേ മുളയരിപ്പായസം ഉൾപ്പെടെ പത്ത് തരം പായസങ്ങളും ഒരുക്കിയിരുന്നു. പഴങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങളും ഉണ്ടായിരുന്നു. പ്രദർശനം കാണാൻ നിരവധിയാളുകളാണെത്തിയത്.

കാണാനെത്തിയവർക്ക് ഭക്ഷണങ്ങൾ രുചിച്ചുനോക്കാനുള്ള അവസരവുമുണ്ടായിരുന്നു. പനമരം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസർ പി. ജമീല ഉദ്ഘാടനം ചെയ്‌തു. കെ.പി. സിന്ധു അധ്യക്ഷത വഹിച്ചു. ഡോ.വി.എസ് വിനീത, പി.പി ഷിബു, ഒ.ബി രവീന്ദ്രൻ, കെ.കെ സുഭാഷണി, സി. ഹരിത, ശരണ്യ എം. രാജു എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *