May 5, 2026

ബാവലി ഗവണ്മെന്റ് യുപി സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം 

0
Img 20240401 095727
By ന്യൂസ് വയനാട് ബ്യൂറോ

ബാവലി: കഴിഞ്ഞ ശനിയാഴ്ച രാത്രി ബാവലി ഗവണ്മെന്റ് യുപി സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സ്കൂളിൻ്റെ ഓഫീസ് റൂമിൻ്റെ ജനൽ ചില്ലുകൾ തകർക്കുകയും സ്കൂളിന് നാശനഷ്ടം വരുത്തുകയും ചെയ്തു.

മധ്യവേനൽ അവധിക്ക് സ്കൂൾ പൂട്ടിയതോടുകൂടി സാമൂഹ്യ വിരുദ്ധശല്യം വർദ്ധിച്ചിരിക്കുകയാണ്. മുൻപും സമാന ആക്രമണം സ്കൂളിന് നേരെ നടന്നിട്ടുണ്ട്. ചുറ്റുമതിലും പ്രധാന ഗേറ്റും ഡൈനിംഗ് ഹാളിലും ഇതേ പോലെയുളള വലിയ നാശനഷ്ടങ്ങൾ വരുത്തി. ഇത്തരം സംഭവങ്ങൾ സ്ഥിരമായിട്ടും ആരുടെയും പേരിൽ ഒരു നടപടിയും എടുത്തില്ല.

സ്കൂളിൻ്റെ പൊതു മുതൽ നശിപ്പിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാനിന്നതിനാൽ ”സ്കൂൾ പി ടി എ യും പ്രധാന അധ്യാപകൻ്റെയും പരാതിയിൽ തിരുനെല്ലി പോലീസ് അന്വോഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *