May 5, 2026

പുതിയ സാമ്പത്തിക വർഷത്തിൽ ചില മരുന്നുകൾക്ക് വില വർധിക്കും; അറിയാം ഏതെല്ലാം മരുന്നുകൾക്കാണ് വില വർധിക്കുകയെന്ന്

0
Img 20240401 091636
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2024 – 2025 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം. ഈ സാമ്പത്തിക വർഷത്തിൽ ചില നിത്യോപയോഗ മരുന്നുകൾക്കും വില കൂടുമെന്ന് റിപ്പോർട്ടുകൾ. അറിയാം ഏതെല്ലാം മരുന്നുകൾക്കാണ് വില കൂടുകയെന്ന്;

പാരസെറ്റമോളും, അസിത്രോമൈസിനും ഉൾപ്പെടെ അവശ്യമരുന്നുകളുടെ വില ഈ സാമ്പത്തിക വർഷത്തിൽ വർധിക്കും. ഇന്ന് മുതല്‍ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) അറിയിച്ചു. കഴിഞ്ഞ വർഷം മരുന്നുകളുടെ വില 12 ശതമാനവും, 2022ൽ 10 ശതമാനവും വില വർധിപ്പിച്ചിരുന്നു.

പാരസെറ്റമോളിലും, അസിത്രോമൈസിനിലും നിൽക്കുന്നില്ല വിലവർധന. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകൾക്കെല്ലാം പുത്തൻ സാമ്പത്തിക വർഷത്തിൽ വില വർധിക്കും.

അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ ഇങ്ങനെ നീളുകയാണ് വില വർധന ബാധിക്കുന്ന മരുന്നുകളുടെ പട്ടിക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *