May 5, 2026

റേഷൻ കടകൾക്ക് ഇന്ന് അവധി; മാർച്ചിലെ വിഹിതം ഏപ്രിൽ മുതൽ 6 വരെ കൈപ്പറ്റാം 

0
Img 20240401 100836
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: റേഷൻ കടകൾക്ക് ഇന്ന് അവധി ദിവസമാണ്. മാർച്ചിലെ റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്ക് നാളെ മുതൽ 6 വരെയുള്ള ദിവസങ്ങളിൽ റേഷൻ കൈപ്പറ്റാം എന്ന് അധികൃതർ അറിയിച്ചു. സെർവർ തകരാർ, മസ്‌റ്ററിങ്, കരാറുകാരുടെ പണിമുടക്ക് മുതലായ കാരണങ്ങളാൽ മാർച്ചിലെ റേഷൻ വിതരണത്തിൽ വലിയ തോതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

മസ്‌റ്ററിങ് നടപടികൾ നിർത്തി വെക്കുകയും കരാറുകാരുടെ പണിമുടക്ക് അവസാനിപ്പിച്ച് ഗോഡൗണുകളിൽ നിന്നു ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ സർവർ തകരാർ വെല്ലുവിളിയായി. ഇതോടെ മാർച്ചിലെ അവസാന ദിവസം കഴിഞ്ഞിട്ടും പതിനായിരക്കണക്കിനു ഉപഭോക്താക്കൾക്ക് റേഷൻ കൈപ്പറ്റാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് പൊതുവി തരണ വകുപ്പ് മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടി ഉത്തരവിറക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *