സംസ്ഥാനത്ത് വേനൽ മഴക്ക് സാധ്യത മുന്നറിയിപ്പ്
കൽപ്പറ്റ: കൊടും വേനലിലും, ചുട്ടുപൊള്ളുന്ന ചൂടിലും വലയുന്ന കേരളത്തിന് ആശ്വാസമേകുന്നതാണ് മഴയുടെ സാധ്യത മുന്നറിയിപ്പ്. ഏപ്രിൽ മാസത്തിലെ ആദ്യ വാരം തന്നെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ആദ്യ ദിവസങ്ങളിൽ ഒൻപതു ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്.
ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയെങ്കിൽ നാളെ 7 ജില്ലകളിലും മറ്റന്നാൾ 9 ജില്ലകളിലുമാണ് മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തലസ്ഥാനമടക്കമുള്ള 4 ജില്ലകളിൽ ഇന്ന് മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഇന്ന് മഴക്ക് സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും മഴ ലഭിച്ചേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.





Leave a Reply