May 5, 2026

നാലാമത് മോണിംഗ് ഗോൾഡ് പ്രീമിയർ ലീഗ് സമാപിച്ചു

0
Img 20240402 142042
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ നടത്തിയ നാലാമത് മോണിംഗ് ഗോൾഡ് പ്രീമിയർ ലീഗ് സമാപിച്ചു. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നന്മ സ്പോൺസർ ചെയ്ത്‌ റിയൽ എഫ് സി ചാമ്പ്യന്മാരായി. ചടങ്ങിൽ വെച്ച് വർഷങ്ങളായി ഫുട്ബോളിൻ്റെ കടുത്ത ആരാധകനും, ജില്ലയിലെ ടൂർണമെന്റുകളിലെ നിറസാന്നിധ്യവുമായ രാജനെ ആദരിച്ചു.

പോലീസ് ഡിപ്പാർട്ട്മെന്റിലായിരുന്ന രാജൻ ഔദ്യോഗിക ജീവിതത്തിനിടയിലും ഫുട്ബോൾ എന്ന വികാരത്തിന് പിന്നാലെ ആവേശത്തോടെ സഞ്ചരിക്കുകയും, നിരവധി കായിക താരങ്ങൾക്ക് മാതൃകയാകുകയും ചെയ്‌ത വ്യക്തിയാണ്. യുവതലമുറയ്ക്ക് മറ്റ് ലഹരി കളേക്കാൾ കായിക ലഹരി പകരുന്ന രാജന് മോണിംഗ് ഗോൾഡ് ഫുട്ബോൾ ക്ലബ്ബ് പൊന്നാട അണിയിച്ചാണ് ആദരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *