May 5, 2026

സുഗന്ധഗിരി മരംകൊള്ള: അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണം; വയനാട് പ്രകൃതി സംരക്ഷണ സമിതി 

0
Img 20240402 152527
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വൈത്തിരി സുഗന്ധഗിരിയില്‍ ആദിവാസികള്‍ക്കു പതിച്ചുനല്‍കിയ ഭൂമിയില്‍ നടന്ന അനധികൃത മരം മുറിയില്‍ വിശദാന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. വനം ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെയാണ് മരം മുറി നടന്നത്.

മരക്കച്ചവടക്കാരുമായി ഒത്തുചേര്‍ന്ന് വനംകൊള്ള നടത്തിയ ഇവര്‍ക്കെതിരേ വകുപ്പുതല നടപടി മാത്രം മതിയാകില്ല. കുറ്റക്കാരായ മുഴുവന്‍ ആളുകളും നിയമത്തിനു മുന്നില്‍ എത്തണമെന്നു യോഗം അഭിപ്രായപ്പെട്ടു.

തോമസ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എ.വി. മനോജ്,എന്‍. ബാദുഷ, സണ്ണി മരക്കടവ് എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *