May 7, 2026

സമ്മർ ക്യാമ്പിന് തുടക്കമായി

0
Img 20240403 055700
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാപ് കൽപറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ സെക്രട്ടറി നാസർ മച്ചാൻ ഉദ്‌ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ രവി അച്ഛന്റെ നിര്യാണത്തെ തുടർന്നു മൗനപ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.

എസ് കെ എം ജെ സ്കൂൾ പ്രധാന അധ്യാപകൻ അനിൽ കുമാർ, ജില്ലാ ഭാരവാഹികളായ എ.എം.നൂർഷ, രാജൻ പുലൂർ ,ജസ്റ്റിൻ ഫെർണാണ്ടസ് ,അനീഷ് കുമാർ എന്നിവർ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത മുപ്പതോളം കുട്ടികൾക്ക് അമൽ ബാബു, ആഷിക് എന്നിവർ രണ്ടു മാസം ക്രിക്കറ്റ് പരിശീലനം നൽകും.

കൽപറ്റയ്ക്കു പുറമെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം, ജിവിഎച്ച്എസ് എസ് മാനന്തവാടി എന്നിവിടങ്ങളിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ക്യാംപുകൾ സംഘടിപ്പിക്കും. ക്യാംപുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടേണ്ട ഫോൺ: 04936 247388, +91 90201 21400.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *