May 7, 2026

തിരുബാലസഖ്യ കലോത്സവം: ബത്തേരി ജേതാക്കൾ

0
Img 20240403 055857
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അസംപ്ഷൻ സ്കൂ‌ളിൽ നടന്ന മാനന്തവാടി രൂപത തിരുബാലസഖ്യ ബൈബിൾ കലോത്സവത്തിൽ മേഖലാ, ശാഖാ തലങ്ങൡ ബത്തേരി ചാമ്പ്യൻമാരായി. ശാഖാതലത്തിൽ അമ്പലവയൽ, കൊട്ടിയൂർ ഇടവകകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.

മേഖലാതലത്തിൽ ചുങ്കക്കുന്നും മണിമൂളിയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം നേടി. 600ൽപരം കുട്ടികൾ പങ്കെടുത്തു.

മുനിസിപ്പൽ കൗൺസിലർ ടോം ജോസ് ഉദ്ഘാടനം ചെയ്‌തു. ചെറുപുഷ്പ മിഷൻ ലീഗ് രൂപത പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, ഫാ. മനോജ് അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

തങ്കച്ചൻ മാപ്പിളക്കുന്നേൽ, സിസ്റ്റർ അനിലിറ്റ് എസ്എബിഎസ്, സാജൻ, ആൻസിബിൾ, അലൻ, ജോസ് മങ്കൂട്ടം, അനീറ്റ, അജീറ്റ, ജോൺ പുല്ലപ്പള്ളി, സിസ്റ്റർ ജോളി സിഎംസി എന്നിവർ നേതൃത്വം നൽകി. സമാപനച്ചടങ്ങിൽ ഫൊറോന വികാരി ഫാ.ജോസഫ് പരുവമ്മേൽ സമ്മാന വിതരണം നിർവഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *