May 5, 2026

ബോധവൽക്കരണ ക്ലാസും; മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികളെ ആദരിക്കലും ഇന്ന് 

0
Img 20240403 093412
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് യോഗാസന സംഘടിപ്പിക്കുന്ന യോഗാസന സ്പോർട്സ് ബോധവൽക്കരണ ക്ലാസും, ജില്ലയിൽ യോഗാസന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികൾക്ക് ആദരിക്കലും, ദേശീയ സംസ്ഥാന ജഡ്‌ജസ് കോച്ചസ് ട്രെയിനിങ് കഴിഞ്ഞവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേനത്തിൽ അറിയിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് മാനന്തവാടി കാർഡിയോ ഫിറ്റിൽ വെച്ചാണ് ചടങ്ങ് നടത്തുക. അന്തർദേശീയ ആരോഗ്യ പദ്ധതിയായി ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുള്ള യോഗയുടെ പ്രെമോഷന്റെ ഭാഗമായി യോഗസന വേൾഡ് എന്ന പേരിൽ രൂപീകരിച്ചിട്ടുള്ള സംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്നതാണ് യോഗസന വയനാട്. യോഗയെ ഒരു സ്പോർട്ട്സ് വിഭാഗമായി ഉൾപ്പെടുത്തി ഒളിമ്പിക്‌സ് അസോസിയേഷനിൽ അംഗത്വം നേടി കോമ്പറ്റീഷൻ ഐറ്റം എന്ന നിലയിൽ ആളുകളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ബോധവൽക്കരണങ്ങൾ നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.എസ് ബിജു, സെക്രട്ടറി ജ്യോതിഷ് സി.ബി. തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *