May 5, 2026

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൽപ്പറ്റയിൽ ആരംഭിച്ചു

0
Img 20240403 112745
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നാമ നിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൽപ്പറ്റയിൽ ആരംഭിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. ജില്ലയിലെത്തിയ രാഹുൽ ഗാന്ധിയെ വൻ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. രാഹുലിന്റെ ഫോട്ടോ പതിപ്പിച്ച പ്ലെകാർഡുകളും ബലൂണുകളും പ്രവർത്തകർ കയിലേന്തിയിരുന്നു. ആയിരക്കണക്കിന് ആളുകൾ റോഡ് ഷോയിൽ അണിനിരന്നു.

റോഡ് ഷോയിക്ക് ശേഷം രാഹുൽ ഗാന്ധി നാമ നിർദേശ പത്രിക സമർപ്പിക്കും. ജില്ലാ കളക്ടർ ഡോ. രേണുരാജ് ഐഎഎസിനാണ് രാഹുൽ ഗാന്ധി നാമ നിർദേശശ പത്രിക സമർപ്പിക്കുക.

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോയിൽ രാഹുലിനൊപ്പം എ ഐ സി സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കനയ്യകുമാർ, പ്രതിപക്ഷേതാവ് വിഡി സതീശൻ, കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം എം ഹസൻ, രമേശ് ചെന്നിത്തല, അബ്ബാസലി തങ്ങൾ, മോൻസ് ജോസഫ്, പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള കേന്ദ്ര – സംസ്ഥാന നേതാക്കൾ അണിനിരന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *