ലോകസഭ തിരഞ്ഞെടുപ്പ്: വയനാട് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ആനിരാജ നാമ നിർദേശ പത്രിക സമർപ്പിച്ചു
കൽപ്പറ്റ: 2024 പൊതു തിരഞ്ഞെടുപ്പ്; വയനാട് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ആനിരാജ നാമ നിർദേശ പത്രിക സമർപ്പിച്ചു. വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഐഎഎസ്സിനാണ് ആനി രാജ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കൽപ്പറ്റയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആനിരാജയുടെ റോഡ് ഷോ നടന്നു.
ബാങ്ക് പരിസരത്ത് ആരംഭിച്ച് എസ്കെഎംജെ സ്‌കൂള്‍ പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് റോഡ് ഷോ ആരംഭിച്ചത്. പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 5,000ല്‍പരം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കാളികളായി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജയോടൊപ്പം കുക്കി വിമോചക പോരാളിയും യുഎൻഎയു ട്രൈബല്‍ വിമണ്‍സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ അംഗം തമീം അന്‍സാരി, സത്യമംഗലത്ത് നിന്ന് വീരപ്പന്‍ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും, എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി.ബാലന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഒ.ആര്‍.കേളു എംഎല്‍എ, പി കെ മൂര്‍ത്തി തുടങ്ങിയ നേതാക്കൾ അണിനിരന്നു.





Leave a Reply