ലോകസഭ തിരഞ്ഞെടുപ്പ്: വയനാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമ നിർദേശ പത്രിക സമർപ്പിച്ചു
കൽപ്പറ്റ: 2024 പൊതു തിരഞ്ഞെടുപ്പ്; വയനാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമ നിർദേശ പത്രിക സമർപ്പിച്ചു. വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഐഎഎസ്സിനാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ നഗരത്തെ കോൾമയിർ കൊള്ളിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടന്നു.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. രാഹുലിന്റെ ഫോട്ടോ പതിപ്പിച്ച പ്ലെക്കാർഡുകളും ബലൂണുകളും പ്രവർത്തകർ കയിലേന്തിയിരുന്നു. ആയിരക്കണക്കിന് ആളുകൾ റോഡ് ഷോയിൽ അണിനിരന്നു.
എ ഐ സി സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കനയ്യകുമാർ, പ്രതിപക്ഷേതാവ് വിഡി സതീശൻ, കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം എം ഹസൻ, രമേശ് ചെന്നിത്തല, അബ്ബാസലി തങ്ങൾ, മോൻസ് ജോസഫ്, പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള കേന്ദ്ര – സംസ്ഥാന നേതാക്കൾ ഒപ്പമുണ്ടായിരുന്നു.





Leave a Reply