May 19, 2024

ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം: രാഹുല്‍ഗാന്ധി

0
Img 20240403 185801

കല്‍പ്പറ്റ: ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുല്‍ഗാന്ധി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് ശേഷം മരവയല്‍ കോളനിയില്‍ പ്രകടനപത്രിക പരിചയപ്പെടുത്താനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനാധിപത്യത്തെയും, ഭരണഘടനയേയും നശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. ഇതാരാണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഈ പോരോട്ടത്തില്‍ ഒരു വശത്ത് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയുമാണെങ്കില്‍ മറുവശത്ത് മോദിയും, അമിത്ഷായും, ബി ജെ പിയും ആര്‍ എസ് എസുമാണെന്നും അദ്ദേഹം പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *