May 5, 2026

ലോകസഭ തിരഞ്ഞെടുപ്പ്: വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ നാമ നിർദേശ പത്രിക സമർപ്പിച്ചു

0
Img 20240404 120430
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2024 പൊതു തിരഞ്ഞെടുപ്പ്; വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ നാമ നിർദേശ പത്രിക സമർപ്പിച്ചു. വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഐഎഎസ്സിനാണ് കെ. സുരേന്ദ്രൻ നാമ നിർദേശ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കൽപ്പറ്റയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കെ. സുരേന്ദ്രന്റെ റോഡ് ഷോ നടന്നു.

കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിയോടൊപ്പം രാവിലെ ഒൻപത് മണിക്ക് കൽപ്പറ്റയിൽ റോഡ്ഷോ നടത്തിയാണ് സുരേന്ദ്രൻ പത്രിക സമർപ്പിച്ചത്. ആയിരക്കണക്കിന് ആളുകൾ റോഡ് ഷോയിൽ അണിനിരന്നു. കേന്ദ്രസംസ്ഥാന നേതാക്കളടക്കമുള്ള പ്രമുഖർ പങ്കെടുത്തു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോടും മറ്റു നേതാക്കളോടുമൊപ്പം എത്തിയാണ് കെ. സുരേന്ദ്രൻ പത്രിക സമർപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *