November 13, 2026

കുപ്പാടി മൂന്നേ മൂന്ന് ചെക്ക്പോസ്റ്റ് -കോളിമൂല റോഡ് ഗതാഗതയോഗ്യമാക്കാൻ വനം വകുപ്പ് നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ

0
IMG-20260328-WA0127(3)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സുൽത്താൻ ബത്തേരി കുപ്പാടി മൂന്നേ മൂന്ന് ചെക്ക്പോസ്റ്റ്-കോളിമൂല റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പരിശോധനകളും നടപടികളും അടിയന്തരമായി പൂർത്തിയാക്കി അനുമതി നൽകുന്നതിന് തടസ്സങ്ങളില്ലെങ്കിൽ വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. വനം വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് സുൽത്താൻ ബത്തേരി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നടപ്പാത കോൺക്രീറ്റ് ചെയ്യുന്നതിന് വൈൽഡ് ലൈഫ് ക്ലിയറൻസ് ലഭിക്കാൻ പരിവേഷ് പോർട്ടൽ മുഖാന്തരം സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി അപേക്ഷ സമർപ്പിച്ചിട്ട് ഒരു വർഷം കഴിഞ്ഞതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.നഗരസഭയുടെ അപേക്ഷയിൽ നടപടികൾ പൂർത്തിയാക്കി വരുന്നതായി സുൽത്താൻ ബത്തേരി ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കമ്മീഷനെ അറിയിച്ചു. 2025 മെയ് 5 ന് നഗരസഭാ സെക്രട്ടറി നൽകിയ അപേക്ഷ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നും ആവശ്യപ്പെട്ട വിശദീകരണം നൽകിയിട്ടുണ്ട്. ബത്തേരി നഗരസഭ സമർപ്പിച്ച പദ്ധതി കോളിമൂല ഉന്നതി വരെ എത്തുമോ എന്ന കാര്യം കൂടി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. പ്രദേശവാസിയായ കെ.എം. വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *