October 17, 2026

സിവില്‍ സര്‍വ്വീസ് പരിശീലനം

0
Img 20240404 160025
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി, മെയിന്‍സ് പരീക്ഷക്ക് സൗജന്യ പരിശീലനം നല്‍കുന്നു. സാമൂഹിക സുരക്ഷാ വിഭാഗത്തില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്ന അംഗങ്ങളുടെ മക്കള്‍ എന്നിവര്‍ക്കാണ് അവസരം. കിലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 18 നകം അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495-2378480

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news