May 5, 2026

ലോക്സഭ തെരഞ്ഞെടുപ്പ്; ഇന്ന് ഏഴ് പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു: ആകെ നാമനിർദേശ പത്രിക നൽകിയത് 12 പേർ

0
Img 20240404 195813
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ ഇന്ന് ഏഴ് പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കെ സുരേന്ദ്രൻ (ഭാരതീയ ജനതാ പാർട്ടി), പി.ആർ കൃഷ്ണൻകുട്ടി(ബഹുജൻ സമാജ് പാർട്ടി), അകീൽ അഹമ്മദ്(സ്വതന്ത്രൻ), സദാനന്ദൻ (ഭാരതീയ ജനതാ പാർട്ടി), ഇ.ജെ ബാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), കെ പ്രസീത (സ്വതന്ത്ര), എ.സി സിനോജ് (സ്വതന്ത്രൻ) എന്നീ സ്ഥാനാര്‍ത്ഥികളാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

വയനാട് ലോക്സഭ മണ്ഡലത്തില്‍ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ വയനാട് ലോക്സഭ മണ്ഡലത്തില്‍ 12 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. നാമനിർദ്ദേശ പത്രികയിലുള്ള സൂക്ഷ്മ പരിശോധന നാളെ നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട് വരെയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *