June 11, 2026

ചൊവ്വയിൽ ഭഗവതി ക്ഷേത്ര മഹോത്സവം ഏപ്രിൽ എഴിന് ആരംഭിക്കും 

0
Img 20240405 142249
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എടവക ചൊവ്വയിൽ ഭഗവതി ക്ഷേത്ര മഹോത്സവം ഏപ്രിൽ ഏഴ് മുതൽ പത്ത് വരെ നടക്കും. ഏപ്രിൽ എഴിന് വിശേഷ പൂജകളോടെ ഉത്സവം ആരംഭിക്കും. ഏപ്രിൽ എട്ടിന് പ്രതിഷ്ഠദിന മഹോത്സവം, ഒൻപതിന് ആറാട്ട് മഹോത്സവം, ഏപ്രിൽ പത്തിന് തിറ മഹോത്സവം എന്നിങ്ങനെയാണ് പരിപാടികളുടെ ക്രമീകരണം.

ക്ഷേത്ര പരിപാടികൾക്ക് പുറമെ സാംസ്കാരിക കലാപരിപാടികൾ, പൊങ്കാല, താലപ്പൊലി, പഞ്ചാരി മേളം, ശിങ്കാരി മേളം, തായംബക, ഗാനമേള, അഷ്ടപതി, സോപാന, സംഗീതം, ഗോപികാ നൃത്തം, കൈകൊട്ടി കളി, തിരുവാതിര എന്നിങ്ങനെയുള്ള പരിപാടികളും ഉണ്ടായിരിക്കും. ഏപ്രിൽ പത്തിന് നികൽ കുട്ടിച്ചാത്തൻ, ഗുളികൻ, ചന്താടി കരിയാത്തൻ, മലക്കാരി തിറകളും, ഏറെ പ്രസിദ്ധമായ വേട്ടക്കൊരുമകൻ വെള്ളാട്ടും നടക്കും.

ഉത്സവഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും എല്ലാ നേരവും അന്നദാനവും ഉണ്ടാകും. ഏപ്രിൽ പതിനൊന്നിന് പുലർച്ചെ മടക്കി എഴുന്നള്ളിപ്പോട് കൂടിയാണ് ഉത്സവം സമാപിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *