June 11, 2026

അനധികൃത മരം മുറി: രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെൻഡ് ചെയ്തു

0
Img 20240405 214627
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പൊഴുതന സുഗന്ധഗിരി പ്രോജക്ടിലെ ഭൂമിയിൽ അനധികൃതമായി മരംമുറിച്ച കേസിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ പി സജിപ്രസാദ്, എം കെ വിനോദ് കുമാർ എന്നിവരെയാണ് സസ്പെന്റ് ചെയ്തതത്. ഔദ്യോഗിക കൃത്യനിർണത്തിലെ വീഴ്ചയെ തുടർന്നാണ് നടപടി. അനധികൃത മരംമുറി ശ്രദ്ധയിൽപ്പെട്ടിട്ടും ഇവർ തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌തില്ലെന്നാണ് കണ്ടെത്തൽ. മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *