June 11, 2026

സിദ്ധാർത്ഥൻ കേസ് ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിൽ 

0
20240405 220829
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയായ സിദ്ധാർത്ഥന്റെ മരണം ഡൽഹിയിൽ നിന്നുള്ള സിബിഐ അന്വേഷണസംഘം കേരളത്തിൽ. സിബിഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈകോടതി ഇന്ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെ കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. ഹൈകോടതിയുടെ നിർണായക ഇടപെടലിന് പിന്നാലെയാണ് ഡൽഹിയിൽ നിന്നുള്ള അന്വേഷണ സംഘം കേരത്തിലെത്തിയത്. ഫയലുകൾ കൈമാറുന്നതിന് കാല താമസം നേരിടുന്നതിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

 

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായ സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശാണ് ഹൈകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം സി.ബി.ഐയോട് അന്വേഷണം ആരംഭിക്കുന്നതിന് ഉത്തരവിടാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു. പ്രസ്തുത ഹർജിയിൽ തീർപ്പ് കൽപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതിന് പിന്നാലെയാണ് ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിൽ എത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *