കൽപ്പറ്റ: ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് മികച്ച നേട്ടം കരസ്ഥമാക്കി. ജൂനിയർ മിക്‌സഡ് റിലേ മത്സര വിഭാഗത്തിൽ വയനാട്ടിന്റെ താരങ്ങളായ നിഷാദ്, മഹി സുധി എന്നിവർ മൂന്നാം സ്ഥാനം നേടി കൊണ്ടാണ് അഭിമാനമായത്. കായിക താരങ്ങളെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
Leave a Reply