May 2, 2026

ശിശുമല കുരിശുമല കയറ്റം സമാപിച്ചു

0
Img 20240408 093637
By ന്യൂസ് വയനാട് ബ്യൂറോ

പുല്പള്ളി: വയനാടിൻ്റെ മലയാറ്റൂരായ ശിശുമല സർവമത തീർഥാടന കേന്ദ്രത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന കുരിശുമല കയറ്റവും പുതുഞായർ ആഘോഷത്തിനും ഭക്തിസാന്ദ്രമായി കൊടിയിറങ്ങി. മാനന്തവാടി രൂപത പുണ്യസ്ഥലമായി പ്രഖ്യാപിച്ച തീർഥാടന കേന്ദ്രത്തിൽ ജില്ലയുടെ നാനാഭാഗങ്ങളിൽനിന്നായി മലകയറുന്നതിനായി ആയിരങ്ങളാണെത്തിയത്. ഇന്ന് നടന്ന ആഘോഷമായ മലങ്കര റീത്തിലുള്ള കുർബാനയ്ക്ക് ഫാ. ചാക്കോ ചേലംപറമ്പത്ത് മുഖ്യകാർമികത്വം വഹിച്ചു.

തുടർന്ന് മലയടിവാരത്തിൽ നിന്നും ആരംഭിച്ച സ്ലീവാ പാതയിൽ നിരവധി വിശ്വാസികൾ പങ്കുചേർന്നു. തുടർന്ന് മലമുകളിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും വചന സന്ദേശത്തിനും മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ ആഘോഷങ്ങൾക്ക് ഫാ. ബിജു മാവറ, ഫാ. ജെറിൻ പൊയ്‌കയിൽ, ഫാ. സജി ഇളയിടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. നേർച്ച ഭക്ഷണവും നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *