May 1, 2026

വയനാട്ടില്‍ വീണ്ടും ലഹരി വേട്ട: എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി

0
Img 20240408 204925
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുബൈ, വസന്ത് ഗാര്‍ഡന്‍, റെഡ് വുഡ്‌സ്, സുനിവ സുരേന്ദ്ര റാവത്ത്(34)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടിയത്. .06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന എല്‍.എസ്.ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

2024 മാർച്ച്‌ എട്ടാം തീയതി വാഹന പരിശോധനക്കിടെയാണ് സംഭവം. സുനിവ മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. സ്റ്റാമ്പുകള്‍ ബാംഗ്‌ളൂരിലെ പാര്‍ട്ടിക്കിടെ ഒരാളില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

എസ്.ഐമാരായ സി.എം. സാബു, രാധാകൃഷ്ണന്‍, സി.പി.ഒമാരായ സജീവന്‍, ഷബീര്‍ അലി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *