June 10, 2026

വയനാടൻ മാമലകളിൽ നിറപ്പകിട്ടേകി പൂത്തുലഞ്ഞ് വിഷുകൊന്നകൾ

0
Img 20240409 141222
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ കൊടും ചൂടിലും നയന മനോഹര കാഴ്ച ഒരുക്കുകയാണ് വിഷു കൊന്നകൾ. വയനാടൻ കാടുകളിലും മേടുകളിലും മഞ്ഞപ്പൂക്കളോട് കൂടി വിഷുവിനെ വരവേൽക്കാൻ പൂത്തുലഞ്ഞ് കണി കൊന്നകൾ നിൽക്കുന്ന കാഴ്ച എവിടെയും കാണാം.

വിഷു ആഗതമായതോടെ കൊന്നകളും പൂക്കാൻ തുടങ്ങി. വിഷുക്കണിയിൽ കൊന്നപ്പൂക്കൾ ഏറെ പങ്കു വഹിക്കുന്നു.

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ ഓഫീർപ്പൊന്ന്, ഗോൾഡൻ ഷവർ ട്രീ, ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട കൊന്ന.

ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (കാസ്യ ഫൈസ്റ്റുല) എന്നാണ്. ഒരു ജനപ്രിയ അലങ്കാര സസ്യമായ കൊന്ന വേനൽക്കാലത്താ ണ് പൂക്കുന്നത്. കൊന്നയുടെ മഞ്ഞ നിറത്തോടുകൂടിയ സ്വർണാഭമായ പൂക്കളാണ് ഏറെ ആകർഷണീയമായിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *