June 10, 2026

വാഹനങ്ങളിൽ കുട്ടിക്കളി വേണ്ട: കേരള മോട്ടോർ വാഹന വകുപ്പ് 

0
Img 20240409 Wa0109
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: മദ്ധ്യവേനൽ അവധി തുടങ്ങി. പുസ്തകക്കെട്ടുകളുടെ ഭാരം ഇറക്കി വച്ച് കുട്ടികൾക്കിനി കുറച്ച് നാൾ വിശ്രമത്തിൻ്റെയും വിനോദത്തിൻ്റെയും നാളുകളാണ്. കുട്ടികൾ വാഹനം ഓടിക്കാനും, ഓടിച്ച് പഠിക്കാനും ഏറ്റവും സാധ്യതയുള്ള കാലമാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.

മാതാപിതാക്കളെ…. ഒന്ന് ശ്രദ്ധിക്കൂ

ഡ്രൈവിംഗ് കുട്ടിക്കളിയല്ല. നിങ്ങൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോർക്കണമെന്ന് എംവിഡി വ്യക്തമാക്കി.

ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുക എന്നത് ഡ്രൈവിംഗിലെ അടിസ്ഥാന തത്വമാണ്. മനസും ശരീരവും പക്വതയെത്താത്ത കുട്ടികൾ എങ്ങനെ ഇത് നടപ്പിലാക്കുമെന്ന് അധികൃതർ ചോദിച്ചു.

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതും, ഓടിക്കാൻ അനുവദിക്കുന്നതും ഒരുപോലെ കുറ്റകരമാണ്. ലൈസൻസില്ലാതെ വാഹനം ഓടിച്ച ഡ്രൈവർക്കും, വാഹന ഉടമയ്ക്കും മൂന്ന് വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.

മൈനർ വാഹനം ഓടിച്ചാൽ ശിക്ഷ എന്താണെന്ന് അറിയണ്ടേ…?

Section 199 A – Offence by Juveniles അനുസരിച്ച് കുട്ടികൾ ചെയ്യുന്ന കുറ്റത്തിൻ്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ, വാഹന ഉടമയോ ആണ് എന്നതാണ്.

ശിക്ഷയെന്താണ്? 

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം

• രക്ഷിതാവിന് / വാഹന ഉടമയ്ക്ക് 3 വർഷം തടവും, 25000/- രൂപ പിഴയും

• വാഹനത്തിൻ്റെ രജിസ്ട്രേഷൻ 1 വർഷത്തേക്ക് ക്യാൻസൽ ചെയ്യും

• വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിംഗ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.

കൂടാതെ മറ്റ് നാശനഷ്ടങ്ങൾക്ക് രക്ഷിതാവ് ഉത്തരവാദിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഡ്രൈവിംഗ് കുട്ടികൾക്കുള്ള വിനോധോപാധിയല്ലെന്നും എംവിഡി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *