യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് നേടി നെവിൽ ജോസ്
മാനന്തവാടി: ബിരുദാനന്തര ബിരുദ പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് നേടി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി നെവിൽ ജോസ്. Msc in Chemical Innovation and Regulation എന്ന കോഴ്സിനാണ് സെലക്ഷൻ ലഭിച്ചിരിക്കുന്നത്.
മൂന്ന് രാജ്യങ്ങളിലായി (Italy, Spain, Portugal) മാസ്റ്റേഴ്സ‌് പഠനം പൂർത്തിയാക്കാമെന്നതാണു സ്കോളർഷിപ്പിൻ്റെ പ്രത്യേകതകളിൽ ഒന്ന് സാധാരണ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമായി മൂന്നോ അതിലധികമോ സർവകലാശാലകൾ ഭാഗമായ കൺസോർഷ്യങ്ങൾ നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്സ് കോഴ്സുകളാണ് ഇറാസ്മസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ സർവകലാശാലകൾ ഒരുമിച്ചുനൽകുന്ന ജോയിൻ്റ് മാസ്റ്റേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റോ, ഓരോ സർവകലാശാലയും വെവ്വേറെ നൽകുന്ന സർട്ടിഫിക്കറ്റോ ലഭിക്കും.
ഏകദേശം 50 ലക്ഷം രൂപയാണു മൊത്തം സ്കോളർഷിപ് തുക. ട്യൂഷൻ ഫീ, താമസ- യാത്രാ ചെലവുകൾ, ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ഉൾപ്പെടെയാണിത്.





Leave a Reply