June 10, 2026

75 ലക്ഷത്തോളം ബോട്ട് ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക്‌ വെബിൽ: അന്വേഷണം ആരംഭിച്ചെന്ന് ബോട്ട്

0
Img 20240410 114104
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: 75 ലക്ഷത്തിലധികം ഉപയോക്താക്കളുടെ പേര്, ബന്ധപ്പെടാനുള്ള നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ ഡാർക്ക്‌ വെബിൽ വന്നുവെന്ന റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് ബോട്ട്. വിവര ചോർച്ച ഉണ്ടായതായി ബോട്ട് സ്ഥിതീകരിച്ചിട്ടില്ല. ഉപയൊക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിന് കമ്പനി ഉയർന്ന പരിഗണന നൽകുന്നുണ്ടെന്ന് വ്യക്തമാക്കി.

 

ബോട്ടിന്റെ ഉപകരണങ്ങൾ വാങ്ങിയവരുടെ വിവരങ്ങൾ ചോർന്നുവെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 75 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘SpotyfyGuy’ എന്ന ഹാക്കർ ഏപ്രിൽ അഞ്ചിനാണ് രണ്ട്ജിബിയിൽ കൂടുതൽ ബോട്ട് ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക്‌ വെബിൽ വിൽപ്പനക്കായി എത്തിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *