കണ്ണില്ലാത്ത ക്രൂരത കണ്ടറിഞ്ഞ് കെ.സുരേന്ദ്രൻ
ഏറനാട്: ഇന്ന് പെരുന്നാളായി രണ്ട് ദിവസം കഴിഞ്ഞാൽ വിഷുവായി പെൻഷൻ ഇതുവരെ വന്നില്ല സാറേ. കേരളാ ഫെഡറേഷൻ ഓഫ് ദ ബ്ളൈൻഡിനു കീഴിൽ കീഴുപറമ്പിലെ അന്ധർക്കായുള്ള അഗതി മന്ദിരം സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനോട് അന്തേവാസികൾ സങ്കടം പറഞ്ഞു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തു നിന്നുമായി 30 ൽ അധികം അന്തേവാസികളാണ് ഇവിടെ ഉള്ളത്. ഈ അമ്മമാരുടെ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി.
കാഴ്ചയില്ലാത്ത ഇവരോടാണ് സർക്കാരിൻ്റെ കണ്ണില്ലാത്ത ക്രൂരത. പെൻഷൻ കിട്ടാത്തതിൻ്റെ വിഷമം അന്തേവാസികൾ പങ്കുവെച്ചപ്പോൾ സുരേന്ദ്രൻ അവരെ ആശ്വസിപ്പിച്ചു. കേന്ദ്രസർക്കാർ നൽകുന്ന വിഹിതം പോലും നൽകാതെ സംസ്ഥാന സർക്കാർ പാവങ്ങളെ ദ്രോഹിക്കുകയാണെന്നും ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജൻ കെ. മണ്ഡലം പ്രസിഡൻ്റ്, ബിജു ഗോപിനാഥ്, അശോകൻ നിലമ്പൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.





Leave a Reply