May 18, 2026

പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ അതിജീവിക്കാൻ തയ്യാറാവുക

0
Img 20240410 160842
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഏത് പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ അതിജയിക്കാൻ കഴിയണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീർ എം.കെ മുഹമ്മദലി സാഹിബ് ആവശ്യപ്പെട്ടു. റമദാനും ഈദുമെല്ലാം വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്ന സുന്ദര സുദിനങ്ങളാണ്.

നാടിനും സമൂഹത്തിനും വേണ്ടി ത്യജിക്കുവാനും സഹിക്കുവാനും തയ്യാറാണെന്ന് റമദാനിലൂടെ വിശ്വാസികൾ പ്രഖ്യാപിക്കുകയായിരുന്നു. റമദാനിൻ്റെ പരിസമാപ്തിയിലുള്ള ഈദുൽ ഫിത്വർ വിശുദ്ധ വേദാഗ്രന്ഥത്തിൻ്റെ ആദർശ പ്രഖ്യാപനം കൂടിയാണ്.

ബത്തേരി WMO സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *