June 15, 2026

ഫൈനാഴ്‌സിയേഴ്‌സിന്റെ ക്വട്ടേഷന്‍: വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘത്തിലെ ഒരാള്‍ പിടിയില്‍: കാറും പിടിച്ചെടുത്തു

0
Img 20240410 200918
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ ചെന്നെ ആസ്ഥാനമായുള്ള ഫൈനാഴ്‌സിയേഴ്‌സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിലെ ഒരാളെ പനമരം പോലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടി. മലപ്പുറം, മോങ്ങം, ബി. അബ്ദുള്‍ മുനീര്‍(41)നെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ വി. സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മോഷണം പോയ ഫോര്‍ച്ച്യുനര്‍ കാറും പിടിച്ചെടുത്തു. മോഷ്ടിച്ച കാര്‍ മലപ്പുറത്തെത്തിച്ചെങ്കിലും കേസായതിനെ തുടര്‍ന്ന് വയനാട്ടിലെവിടെയെങ്കിലും ഉപേക്ഷിക്കാന്‍ കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പോലീസ് വലയിലായത്.

പരാതി ലഭിച്ചയുടന്‍ ശാസ്ത്രീയാന്വേഷണം നടത്തിയ പോലീസ് ഇവര്‍ക്ക് പിറകെയുണ്ടായിരുന്നു. വാഹനം തിരിച്ചു പിടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഫൈനാഴ്‌സിയേഴ്‌സിന്റെ കേരള ബ്രാഞ്ച് മാനേജര്‍ കാര്‍ത്തിക്കിനെയും, ക്വട്ടേഷന്‍ സംഘത്തിലെ മിഥുനെയും പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയ ജില്ലയിലെ ഏജന്റുമാര്‍ക്കായും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

2023 ഏപ്രിൽ അഞ്ചിന് ഉച്ചയോടെയാണ് അഞ്ചുകുന്ന് കുണ്ടാല സ്വദേശിയുടെ ഫോര്‍ച്ച്യുനര്‍ കാര്‍ മോഷണം പോയത്. ലോണ്‍ അടവ് തെറ്റിയതിനെ തുടര്‍ന്ന് വീട്ടില്‍ സ്ത്രീകള്‍ തനിച്ചായ സമയം നോക്കിയാണ് മോഷണം നടത്തിയത്. സിപിഒ സാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ രതീഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ മുസ്തഫ, വിനായക് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *