May 18, 2026

കണക്കിലധികമായി സൂക്ഷിച്ച പടക്കങ്ങൾ പിടിച്ചെടുത്തു

0
Img 20240411 101220
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ലോക‌സഭ ഇലക്ഷനോട് അനുബന്ധിച്ച് മുൻ കരുതൽ നടപടിക്രമങ്ങളുടെ ഭാഗമായി പടക്ക കടയിൽ പോലീസ് പരിശോധന നടത്തി. പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പുഞ്ചവയലിൽ പ്രവർത്തിക്കുന്ന പടക്കകടയിൽ പനമരം പോലീസ് ഇൻസ്പെക്‌ടർ വി സിജിത്തും സംഘവും പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽ കൂടുതലായി സൂക്ഷിച്ചിരുന്ന 18.5 കിലോ പടക്കങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കട നടത്തിപ്പുക്കാരനായ കേണിച്ചിറ സ്വദേശി പ്രതീപന്റെ പേരിൽ ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *